ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് 2.31 കോടി രൂപ വിതരണം ചെയ്യും
കല്‍പ്പറ്റ:ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് 2.31 കോടി രൂപ വിതരണം ചെയ്യും. കര്‍ഷകര്‍ക്കുള്ള റിവോള്‍വിങ് ഫണ്ട്, പാല്‍ സബ്‌സിഡി പദ്ധതികള്‍ തെനേരി ക്ഷീരസംഘം ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം പാലിന് ഇന്‍സെന്റീവ് ഇനത്തില്‍ 2.21 കോടി രൂപയും റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 10 ലക്ഷം രൂപയുടെയും പദ്ധതികളാണ് നടപ്പാക്കുക. ജില്ലയില്‍ 56 ക്ഷീര സംഘങ്ങളിലൂടെ പ്രതിദിനം ശരാശരി 2.5 ലക്ഷം ലിറ്റര്‍ പാലാണ് ശേഖരിക്കുന്നത്.2023-24 വര്‍ഷം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ സംഘത്തില്‍ അളക്കുന്ന പാലിന് ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിനു മൂന്ന് രൂപ സബ്സിഡി നിരക്കില്‍ ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി നടപ്പാക്കിയിരുന്നു.
ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ഉരുക്കളെ വാങ്ങാനുള്ള റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ ക്ഷീര സംഘത്തിന് രണ്ടുലക്ഷം രൂപയും പാലിന് ഇന്‍സെന്റീവ് ഇനത്തില്‍ 1.9 കോടി രൂപയും റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 30 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലക്ക്.സ്ഥിരവരുമാനമുള്ള മേഖലയായി ക്ഷീര മേഖല വളരുന്നതിനാല്‍ പുതിയ സംരംഭകര്‍ കടന്നുവരുന്നതായും അധികൃതര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഉഷ തമ്പി അധ്യക്ഷയായ പരിപാടിയില്‍ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, ബീന ജോസ് കരുമാംകുന്നേല്‍, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം നൗഷ, ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി മാത്യൂ, സുല്‍ത്താന്‍ ബത്തേരി ക്ഷീര വികസന ഓഫീസര്‍ പി.പി പ്രജീഷ, മാനന്തവാടി ക്ഷീര വികസന ഓഫീസര്‍ ധന്യ കൃഷ്ണന്‍, പനമരം ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എം.പി നവീന്‍ രാജ്, കല്‍പറ്റ ക്ഷീര വികസന ഓഫീസര്‍ സി.എച്ച് ഹുസ്‌ന, മീനങ്ങാടി ക്ഷീര സംഘം സെക്രട്ടറി മാത്യൂ ബെഞ്ചമിന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply