May 3, 2026

ഫുട്‌ബോള്‍ ഗ്രൗണ്ടിന് വേണ്ടി സ്ഥലം നല്‍കിയ ഉസ്മാന്‍ മദാരിയെ മന്ത്രി വി അബ്ദുറഹ്‌മാന്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു

0
site-psd-146
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: പഴയ വൈത്തിരി പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന ഫുട്‌ബോള്‍ ഗ്രൗണ്ടിനായി ഭൂമി ഏറ്റെടുത്ത് നല്‍കിയ ഹണി മ്യൂസിയം ഫൗണ്ടര്‍ ഉസ്മാന്‍ മദാരിയെ വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉസ്മാന്‍ മദാരിക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു
കായിക വികസനത്തിനായി ഭൂമി സമര്‍പ്പിച്ച് വലിയൊരു മാതൃക സൃഷ്ടിച്ച ഉസ്മാന്‍ മദാരി, യുവാക്കളുടെ കായിക മുന്നേറ്റത്തിന് അടിത്തറ പാകിയ വ്യക്തിയാണെന്ന് ചടങ്ങില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.വൈത്തിരി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് സ്വാഗതം പറഞ്ഞു. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷനായിരുന്നു.സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അഷറഫ് പി.എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഉഷ ജ്യോതിദാസ്, എന്‍.സി. പ്രസാദ്, ഉഷ കുമാരി, എല്‍സി ജോര്‍ജ്, കെ.കെ. തോമസ്, ജിനിഷ് ഒ., എന്‍.ഒ. ദേവസ്യ എന്നിവര്‍ ആശംസകള്‍ അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *