ഭരണഭാഷ വാരാചരണം സമാപിച്ചു
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം.സി അശോകന്‍ മലയാള ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്‍ ബാബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി ഷാജിത, എം.കെ രാജേന്ദ്രന്‍, വി.പി അബ്ദുല്‍ സലിം, എ കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു. വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരയിനങ്ങളില്‍ വിജയികളായവര്‍ക്ക് പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.





Leave a Reply