വനിതാ ടാസ്‌ക് ഫോഴ്സ് പ്രവര്‍ത്തനം തുടങ്ങി
മീനങ്ങാടി: കുടുംബശ്രീ മിഷന്‍ വനിതാ ടാസ്‌ക് ഫോഴ്സ് പദ്ധതി ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍ പദ്ധതി വിശദീകരിച്ചു. ആശ പോള്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.രംഗശ്രീ കലാഗ്രൂപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീത വിജയന്‍ നിര്‍വഹിച്ചു.





Leave a Reply