May 6, 2026

‘നമുക്കും വേണ്ടേ വികസനം’ ജനകീയ സദസ് നടത്തി

0
site-psd-228
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി സോളിഡാരിറ്റി ഗ്രന്ഥാലയവും , സിഡിറ്റ് മാനന്തവാടിയും സംയുക്തമായി ജനകീയ സദസ്സ് സംഘടിപ്പിച്ചു. ‘നമുക്കും വേണ്ടേ വികസനം’ എന്ന ചോദ്യമുന്നയിച്ചാണ് ഗാന്ധി പാര്‍ക്കില്‍ വെച്ച് ജനകീയ സദസ്സ് സംഘടിപ്പിച്ചത്.വിവിധ മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും, ജില്ലയിലെ മറ്റ് നഗരസഭകള്‍ ധാരാളം വികസനോന്മുഖ പദ്ധതികളുമായി മുന്നോട്ടു പോകുമ്പോഴും എന്തുകൊണ്ടാണ് മാനന്തവാടിക്ക് വികസനം സാധ്യമായിരിക്കുന്നതെന്നും, അടിസ്ഥാന വിഭവ വികസനങ്ങളില്‍ നാം പിന്നോക്കമായിരിക്കുന്നത് എന്തുകൊണ്ടെന്നതും പരിപാടിയില്‍ ചര്‍ച്ചയായി. കെ .ബി സിമില്‍ മോഡറേറ്ററായിരുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *