May 4, 2026

തൊഴില്‍ പരിശീലന സഹവാസ ക്യാമ്പ് ആരംഭിച്ചു

0
site-psd-265
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പഠന പിന്തുണ പരിപാടിയുടെ ഭാഗമായുള്ള തൊഴിലധിഷ്ഠിത ജീവിതനൈപുണി വികാസ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. നവംബര്‍ 13,14 ദിവസങ്ങളിലായി പോട്ടറി പെയിന്റിംഗ് അടക്കമുള്ള വ്യത്യസ്ത തൊഴിലുകളുടെ ശില്‍പശാല ആണ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് മാനന്തവാടി എ ഇ ഒ സുനില്‍കുമാര്‍ എം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്‌ട്രെസ് ഷീജ ജെയിംസ്, ബിനു ടോംസ്, ഷിബു എം സി, സനല്‍, മുഹമ്മദ് നവാസ്, മീര, ശ്വേത, ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *