May 6, 2026

പനവല്ലിയിൽ കാട്ടാനയാക്രമണം ; വിദ്യാർത്ഥി ചികിത്സയിൽ

0
IMG_20251114_100325
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശവാസിയായ പതിനാറ്കാരന് നിസാര പരിക്കേറ്റു. എമ്മടി കാരമ വീട്ടിൽ രാജുവിൻ്റെ മകൻ മുത്തുവിനാണ് പരിക്കേറ്റത്. വീടിന് സമീപത്തെ കല്യാണ വീട്ടിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലോട്ടുള്ള നടപ്പാതയിലൂടെ പോകുമ്പോ അരികിലെ വയലിൽ കാട്ടാനയുണ്ടായിരുന്നെന്നും പൊടുന്നനെ പാഞ്ഞടുത്ത് തുമ്പികൈ കൊണ്ട് തട്ടിയതായും മുത്തു പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിതാക്കളും നാട്ടുകാരും ഓടി ചെന്നപ്പോഴേക്കും ആന അവിടെ നിന്നും മാറിയിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു. കയ്യുടെ ഷോൾഡറിന് ചെറിയ പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. കൂടുതൽ പരിശോധന നടത്തിവരികയാണെന്ന് കുട്ടിയുടെ പിതാവ് രാജു പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *