സിപ്ലൈന്‍ അപകടം എന്ന വ്യാജ എ.ഐ. വീഡിയോ നിര്‍മിച്ച പ്രതിയെ അറസ്റ്റ് ചെയ്തത് സ്വാഗതാര്‍ഹം
കല്‍പ്പറ്റ:സിപ്ലൈന്‍ അപകടം എന്ന വ്യാജ എ.ഐ. വീഡിയോ നിര്‍മിച്ച പ്രതിയെ അറസ്റ്റ് ചെയ്തത് സ്വാഗതാര്‍ഹമെന്ന് വയനാട് ടൂറിസം അസോസിയേഷന്.വയനാട് ടൂറിസത്തെ തകര്‍ക്കാനുള്ള ലോബി ശക്തികളുടെ ശ്രമത്തിനെതിരെ വയനാട് ടൂറിസം അസോസിയേഷന്.ഭാവിയില്‍ ഇത്തരം പ്രവണതകള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന്റെ ഉയര്‍ന്നതല ഇടപെടലും കര്‍ശന നിയന്ത്രണ സംവിധാനങ്ങളും നിര്‍ബന്ധമാണെന്നും വയനാട് ടൂറിസം അസോസിയേഷന് ആവശ്യപ്പെട്ടു.ജില്ലാ ചെയര്മാന് സൈതലവി കെ പി, സെക്രട്ടറി സൈഫ് വൈത്തിരി, പ്രസിഡന്റ് അനീഷ് ബി നായര്‍, ചഅബ്ദു റഹ്മാന്, മനോജ് മേപ്പാടി, പട്ടു വിയ്യനാടന്‍, സുമ പള്ളിപ്രം, വര്‍ഗീസ് എ ഓ, പ്രബിത ചുണ്ടേല്‍, ബാബു ബത്തേരി, സന്ധ്യ ബത്തേരി, മുനീര്‍ കാക്ക വയല്‍ യാസീന്‍ മാനന്തവാടി എന്നിവര്‍ സംസാരിച്ചു.
വയനാട് ടൂറിസം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊവിഡ് പ്രതിസന്ധി, വെള്ളപ്പൊക്കം, മുണ്ടക്കായ്ചൂരല്മല ദുരന്തം തുടങ്ങിയ സംഭവങ്ങളാല്‍ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് മേഖല വീണ്ടും വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നത്.ഈ പുനരുജ്ജീവന ഘട്ടത്തില്‍ വയനാട് സുരക്ഷിതമല്ലെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളും ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകളും നിരന്തരം ഉയരുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് വയനാട് ടൂറിസം അസോസിയേഷന് പറഞ്ഞു.ഈ പശ്ചാത്തലത്തില്‍, വയനാട്ടിലെ ഒരു സിപ്ലൈന്‍ സജീവതയില്‍ അപകടം സംഭവിച്ചതായി കാണിക്കുന്ന വ്യാജ എ.ഐ. വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി അഷ്കര്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തത് അസോസിയേഷന് സ്വാഗതം ചെയ്തു. ഈ വീഡിയോയുടെ ലക്ഷ്യം വ്യക്തമായി വയനാട് ടൂറിസത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണെന്നും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു സംഘടിത ലോബി ആണെന്ന സംശയം ശക്തമാണ് എന്നും അസോസിയേഷന് വിലയിരുത്തുന്നു.വയനാട് ടൂറിസം മേഖലയിലെ സംരംഭകര്‍ അത്യന്തം പ്രയത്നപൂര്‍വം മേഖലയെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്ന ഘട്ടത്തിലാണ് ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത്തരം പ്രവണതകള്‍ തുടരുകയാണെങ്കില്‍ ടൂറിസം മേഖലക്കും പ്രദേശത്തെയും ആയിരക്കണക്കിന് ജീവനക്കാരുടെയും വരുമാനത്തിനും ഗണ്യമായ തിരിച്ചടിയായിരിക്കും.ഇതുപോലുള്ള വ്യാജവീഡിയോകള്ക്കും നുണപ്രചാരണങ്ങള്‍ക്കും ശക്തമായ ശിക്ഷ ലഭിക്കണമെന്നതും,





Leave a Reply