May 6, 2026

എന്‍.എസ്.എസ് നാഷണല്‍ അഡ്വഞ്ചര്‍ ക്യാമ്പിലേക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 12 വോളണ്ടിയേഴ്‌സ്

0
site-psd-440
By ന്യൂസ് വയനാട് ബ്യൂറോ

 

ഇന്നലെ മുതല്‍ ഡിസംബര്‍ 1 വരെ മണാലിയില്‍ നടക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം നാഷണല്‍ അഡ്വഞ്ചര്‍ ക്യാമ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള പതിമൂന്ന് അംഗ സംഘം ഇന്ന് യാത്രയായി.അറ്റല്‍ ബിഹാരി വാജ്‌പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൗണ്ടെയിനീയറിംഗ് ആന്‍ഡ് സ്‌പോര്‍ട്‌സിലാണ് 10 ദിവസത്തെ ദേശീയ അഡ്വെഞ്ചര്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.ക്യാമ്പിന്റെ ഭാഗമായി വാള്‍ ക്ലൈമ്പിംഗ്, റാപ്പലിംഗ്, റിവര്‍ ക്രോസിംഗ്, ട്രെക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ അഡ്വെഞ്ചര്‍ പ്രവൃത്തികള്‍ നടക്കും.

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ കോളേജുകളില്‍ നിന്ന് തെരഞ്ഞെടുത്ത പന്ത്രണ്ട് എന്‍.എസ്.എസ് വോളന്റിയര്‍മാരും, സംഘത്തെ നയിക്കുന്ന കണ്ടിജന്റ് ലീഡറായ കല്‍പ്പറ്റ എന്‍.എം.എം.എസ്.എം ഗവണ്‍മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വിനീഷ എം.എസ് ന്റെ നേതൃത്വത്തിലാണ് സംഘം മണാലിയിലേക്ക് പുറപ്പെട്ടത്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത എന്‍.എസ്.എസ് വോളന്റിയര്‍മാരെ ശാരീരിക ക്ഷമത, ടീമ്വര്‍ക്ക്‌സ്, നേതൃത്വ ഗുണങ്ങള്‍, പ്രതിസന്ധി കൈകാര്യം ചെയ്യല്‍ എന്നിവയില്‍ പ്രാപ്തരാക്കുന്ന ദേശീയ തല പരിശീലനമാണ് ഈ ക്യാമ്പ്”ദേശീയ അഡ്വെഞ്ചര്‍ ക്യാമ്പിലേക്ക് പുറപ്പെടുന്ന നമ്മുടെ വോളന്റിയര്‍മാര്‍ സര്‍വകലാശാലയുടെ അഭിമാനകരമായ മൂല്യങ്ങളും മാതൃകാപരമായ പങ്കാളിത്തവും ദേശീയ തലത്തില്‍ പ്രതിഫലിപ്പിക്കുമെന്ന് യൂണിവേഴ്‌സിറ്റി എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ഡോ. വി വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *