മേപ്പാടി,തോമാട്ടുചാല്‍ ജില്ലാ ഡിവിഷനില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍
കല്‍പ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മേപ്പാടി, തോമാട്ടുചാല്‍ ഡിവിഷനില്‍ കന്നിയങ്കത്തിന് ആം ആദ്മി പാര്‍ട്ടിയും. നിലവിലെ പ്രധാന മൂന്ന് മുന്നണികള്‍ക്ക് പുറമെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെയും വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്തു തുടങ്ങി. മേപ്പാടിയിലെ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ സദീര്‍ കെ.സി യാണ് ആം ആദ്മി പാര്‍ട്ടി ക്ക് വേണ്ടി മത്സര രംഗത്ത് ഉള്ളത്. വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യത ഉള്ള സദീര്‍ കെ.സി യുടെ സ്ഥാനാര്‍ഥിത്വം മറ്റു മുന്നണികളുടെ വിജയ പ്രതീക്ഷയേ എത്ര മാത്രം ബാധിക്കുമെന്ന കണക്കു കൂട്ടലിലാണ് മേപ്പാടിയിലെ വോട്ടര്‍മാര്‍.
എന്നാല്‍ തോമാട്ടുചാല്‍ ഡിവിഷനില്‍ കാര്യങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള വിഭാഗീയ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത വ്യക്തിയെ തിരിച്ചെടുത്ത് സീറ്റ് നല്‍കിയതും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി ജഷീര്‍ പള്ളിവയലിന്റെ വരവും കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച വ്യക്തിയേ എല്‍ ഡി എഫ് സ്ഥാനാര്‍ഥിആക്കിയതും വലിയ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവിടെയാണ് യുവാവും വിദ്യാസമ്പന്നനും പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ സല്‍മാന്‍ എന്‍ റിപ്പണിനെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഡിവിഷനിലെ പ്രതികൂല സാഹചര്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വിജയ പ്രതീക്ഷ നല്‍കുമെന്നും പൊതുജനം ചര്‍ച്ച ചെയ്യുന്നു.





Leave a Reply