സംസ്ഥാന പുരുഷ-വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു; വനിത വിഭാഗത്തില്‍ തിരുവനന്തപുരവും പുരുഷ വിഭാഗത്തില്‍ പാലക്കാടും ജേതാക്കളായി
ചുള്ളിയോട്: ചുള്ളിയോട് ഗാന്ധി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഏഴു ദിവസമായി നടന്നുവരുന്ന സംസ്ഥാന വനിതാ പുരുഷ വോളിബോള്‍ മത്സരത്തിന് സമാപനമായി സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. സമാപന ദിവസമായ ഇന്നലെ വനിതാ വിഭാഗത്തില്‍ പാലക്കാട് തിരുവനന്തപുരം ജില്ലയും തമ്മിലായിരുന്നു മത്സരം ഏറെനേരം ഒപ്പത്തിനൊപ്പം നിന്ന് വനിതാ വിഭാഗം കാണികളുടെ നെഞ്ചിടിപ്പിച്ചു. ഒടുവില്‍ തിരുവനന്തപുരം ജേതാക്കളായി മാറിയത്. തുടര്‍ന്ന് നടന്ന പുരുഷ വിഭാഗം പാലക്കാടും പത്തനംതിട്ടയും തമ്മിലായിരുന്നു. അഞ്ചുസെറ്റ് മത്സരങ്ങളിലൂടെ പാലക്കാടാണ് ജേതാക്കളായി മാറിയത്.
ഇഞ്ചോട് ഇഞ്ചു മത്സരം എന്നുതന്നെ പറയാം പലവട്ടം ആരു വിജയിക്കും എന്നുള്ള ആശങ്ക നിലനിന്നുകൊണ്ടിരിക്കുമ്പോഴാണ് ഒടുവില്‍ പാലക്കാട് ജേതാക്കളായി മാറിയത്.
സമ്മാനദാന വിതരണത്തിന് സംസ്ഥാന വോളിബോള്‍ അസോസിയേഷന് പ്രസിഡണ്ട് ബിനോയ് ജോസഫ്,സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്,ജില്ലാ ഒളിമ്പിക്സ് അസോസിയേഷന് സെക്രട്ടറി സലീം കടവന്‍ ക്ലബ് സെക്രട്ടറി സോളമന് ഹമ, ക്ലബ് പ്രസിഡണ്ട് വര്‍ഗീസ് പിജി എന്നിവര്വിതരണം ചെയ്തു.





Leave a Reply