ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാലിന്യരഹിതമാക്കാന്‍ നടപടി ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശവുമായി വാഹന ജാഥ
കല്‍പ്പറ്റ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള പൊതു തെരഞ്ഞെടുപ്പ്പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ച് മാലിന്യരഹിതമായി നടത്താനുള്ളതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ജില്ലാ ഭരണകൂടം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വാഹന ജാഥയ്ക്ക് തുടക്കം കുറിച്ചു. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. വാഹന പ്രചരണ ജാഥ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ലാഗ് ഓഫ് ചെയ്തു.
ഹരിത ചട്ടം പാലിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ പരിസ്ഥിതി സൗഹൃദപരമാക്കാന്‍ ഓരോ പൗരനും രാഷ്ട്രീയ പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.പരിസ്ഥിതിക്ക് ദോഷകരമായതും, ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളതുമായ വിവിധ പ്രചാരണ ഉപാധികളെക്കുറിച്ച് പ്രചരണ വാഹനത്തില്‍ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട വസ്തുക്കള്‍ക്ക് പകരം ഉപയോഗിക്കാവുന്ന, പരിസ്ഥിതി സൗഹൃദപരവും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതുമായ സാമഗ്രികളുടെ വിശദവിവരവും വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രചാരണ വാഹനം വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പര്യടനം നടത്തും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും നേരിട്ട് ബോധവല്‍ക്കരിക്കുകയാണ് ജാഥയുടെ പ്രധാന ദൗത്യം. മാലിന്യം കുറച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാന്‍ പ്രചാരണം സഹായകമാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.





Leave a Reply