കാപ്പി കര്‍ഷക സെമിനാര്‍ നാളെ
കല്‍പ്പറ്റ:കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ പത്തു മണിക്ക് വടുവഞ്ചാല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കാപ്പി കര്‍ഷക സെമിനാര്‍ നടത്തും.മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്‌കരണവും ഇന്ത്യ കോഫി മൊബൈല്‍ ആപ്പില്‍ കാപ്പി തോട്ടങ്ങളുടെ രജിസ്‌ട്രേഷന്‍, ഋഡഉഞ രജിസ്‌ട്രേഷന്‍, കോഫി ബോര്‍ഡിന്റെ സബ്സിഡി സ്‌കീമുകള്‍, തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഉള്ള ആനുകൂല്യങ്ങള്‍ മുതലായ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ ഉണ്ടായിരിക്കും.കാപ്പി കൃഷിയിലെ മികച്ച മാതൃകകളും പുതിയ സാങ്കേതിക വിദ്യകളും വിവരിക്കും.ഇന്ത്യ കോഫി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യം ഉള്ള കര്‍ഷകര്‍ നികുതി ചീട്ട്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, മൊബൈല്‍ ഫോണ്‍ എന്നിവ സെമിനാറിന് വരുമ്പോള്‍ കൊണ്ടുവരണമെന്ന് അധികൃതര്‍ അറിയിച്ചു.





Leave a Reply