May 23, 2026

ഗവൺമെന്റ് മെഡിക്കൽ കോളേജ് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: വ്യാപാരി വ്യവസായി സമിതി

0
IMG_20260523_120928
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തി ചികിത്സയിലും ഭൗതിക സൗകര്യങ്ങളിലും വലിയ മുന്നേറ്റം ഉണ്ടാക്കിയ വയനാട് മെഡിക്കൽ കോളേജിനെ മാനന്തവാടിയിൽ നിന്നും മാറ്റുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. നിരവധി കടമ്പകൾ പിന്നിട്ട് കോളേജിന് അംഗീകാരം നേടിയെടുക്കുകയും എംബിബിഎസ് പഠനം ആരംഭിക്കുകയും ചെയ്തതാണ്. കൂടാതെ ക്യാമ്പസിനും അത്യാധുനിക ആശുപത്രിക്കുമായി അമ്പുകുത്തിയിൽ സോഷ്യൽ ഫോറസ്റ്റിൻ്റെ 28 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലും ആണ്. ഈ സാഹചര്യത്തിൽ സങ്കുചിത പ്രാദേശികവാദം ഉപേക്ഷിച്ച്, അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വയനാട് മെഡിക്കൽ കോളേജിനെ മികച്ച രീതിയിൽ മാറ്റുന്നതിനുള്ള യോജിച്ച പ്രവർത്തനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് മാത്യു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് കെ പി ശ്രീധരൻ, സെക്രട്ടറി എം ആർ സുരേഷ്, കെ ജി സുനിൽ, വിജീഷ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *