May 9, 2026

കരുണാ ഭവനിലെ അന്തേവാസികളെ സന്ദര്‍ശിച്ചു

0
site-psd-490
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും കാട്ടിക്കുളം കരുണാ ഭവനിലെ അന്തേവാസികളെ സന്ദര്‍ശിച്ചു. സണ്‍ഡേ സ്‌കൂള്‍ പത്താം ക്ലാസിന്റെ നേതൃത്വത്തില്‍ ആയിരുന്നു സന്ദര്‍ശനം. കുട്ടികള്‍ വിവിധയിനം കലാപരിപാടികള്‍, അന്തേവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.കരുണ ഭവന്‍ ഡയറക്ടര്‍ ഫാ. ജിജോ മാറ്റപ്പള്ളില്‍ സന്ദേശം നല്‍കി.

വിന്‍സെന്റ് ഡി പോള്‍ അംഗം ഷാജു പാലത്തുംതലക്കല്‍, ജിന്‍സ് തോട്ടുകര, അല്‍ക്ക ഓണിവയല്‍ എന്നിവര്‍ സംസാരിച്ചു. സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ ഷൈല പാലത്തുംതലയ്ക്കല്‍, സിസ്റ്റര്‍ ജിസ ഡി എസ് ടി, ഷിനി കിഴക്കേക്കര, നിനി കുറുപ്പന്‍പറമ്പില്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *