May 6, 2026

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

0
site-psd-487
By ന്യൂസ് വയനാട് ബ്യൂറോ

 

ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അശ്വിന്‍ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകന്‍. കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലാണ് പൊതുനിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുക. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിമാരായ എ.എം ജാഫര്‍, വി. ചന്ദ്രന്‍ എന്നിവരാണ് ജില്ലയിലെ ചെലവ് നിരീക്ഷകര്‍. കല്‍പ്പറ്റ നഗരസഭ, കല്‍പ്പറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകള്‍, ബ്ലോക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ എ.എം ജാഫര്‍ നിരീക്ഷിക്കും. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലായിരിക്കും അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നഗരസഭകള്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകള്‍, ബ്ലോക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ വി. ചന്ദ്രന്‍ നിരീക്ഷിക്കും. സുല്‍ത്താന്‍ ബത്തേരി റസ്റ്റ് ഹൗസില്‍ ഓഫീസ് പ്രവര്‍ത്തിക്കും. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളും നിരീക്ഷകര്‍ പരിശോധിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *