കോട്ടത്തറയില്‍ വീണ്ടും യു ഡി എഫ് അധികാരത്തില്‍ വരും:എന്‍ ഡി അപ്പച്ചന്
കോട്ടത്തറ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു ഡി എഫ് കോട്ടത്തറയില്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന് പറഞ്ഞു.കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കിയ യു ഡി എഫ് ഭരണസമിതിയുടെ തുടര്‍ ഭരണം നാട് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചെയര്മാന് അബ്ദുള്ള വൈപ്പടി അധ്യക്ഷനായി.
കെ പി സി സി മെമ്പര്‍ പി പി ആലി, ഐ യു എം എല്‍ നിയോജക മണ്ഡലം സെക്രട്ടറി സലീം മേമന, കണ്‍വീനര്‍ സുരേഷ് ബാബു വാളല്‍ ,സി സി തങ്കച്ചന്, പി സി അബ്ദുള്ള, മാണി ഫ്രാന്‍സിസ്, വി സി അബൂബക്കര്‍, പി എല്‍ ജോസ്, ഗഫൂര്‍ വെണ്ണിയോട്, വി.സി അബ്ദുള്‍ നാസര്‍, സി.കെ ഇബ്രാഹിം, എം.സി മോയിന്‍ ,ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ നീതി സുനില്‍, അജീഷ് ഇ സി, ഫിലോമിന ടീച്ചര്‍, കെ.ടി ജയിംസ്, സതീഷ് കുമാര്‍ എ, പി പി റെനീഷ്, രജിത സി സി, ഇ.ആര് പുഷ്പ, സ്റ്റെല്ല സിബി, റംല അസീസ്സ്, ആലീസ് സിറിയക്, ജസ്റ്റിന് സിറിയക്, വി.ആര് ബാലന്, പി കെ ജോണ്‍ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ജെനിമോള് എം.ജി, സലാം നീലിക്കണ്ടി, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ സുനില്‍ കുമാര്‍ എം, നസീമ ടീച്ചര്‍ എന്നിവരും പ്രസംഗിച്ചു.





Leave a Reply