May 2, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

തദ്ദേശ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ ഇ-ഡ്രോപ്പില്‍ ഫോട്ടോ അപ്ലോഡ് ചെയ്യണം

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോസ്റ്റിങ് ഓര്‍ഡര്‍ ലഭിച്ച മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ വ്യക്തിഗത ലോഗിന്‍ മുഖേന ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്ന് മാന്‍പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായ എ.ഡി.എം കെ ദേവകി അറിയിച്ചു. edrop.sec.kerala.gov.in ല്‍ പോസ്റ്റിങ് ഓര്‍ഡര്‍ ലിങ്ക് ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. തുടര്‍ന്ന് ലോഗിന്‍ പേജില്‍ യൂസര്‍ നെയിമായി മൊബൈല്‍ നമ്പറും പാസ് വേഡായി Nic*123 പാസ്‌വേഡ് നല്‍കി ലോഗിന്‍ ചെയ്യണം. ആദ്യ ലോഗിന് ശേഷം ചേഞ്ച് പാസ്‌വേഡ് ഓപ്ഷന്‍ ഉപയോഗിച്ച് ഇ-മെയില്‍ ഐഡി ഉള്‍പ്പടെ ആവിശ്യമായ വിവരങ്ങള്‍ നല്‍കി പാസ്‌വേഡ് പുതുക്കണം. പുതുക്കിയ പാസ്വേഡ് ഉപയോഗിച്ച് ന്യൂ ലോഗിന്‍ ചെയ്ത് ഫോട്ടോ അപ് ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാം. അപ്ലോഡ് ചെയ്യുന്ന ഫോട്ടോയാണ് ഐഡി കാര്‍ഡില്‍ പ്രിന്റ് ചെയ്യുക. ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഫോര്‍ഗോട്ട് പാസ്‌വേഡ് ഓപ്ഷന്‍ ഉപയോഗിച്ച് പുതിയ പാസ്‌വേഡ് രൂപപ്പെടുത്തി വീണ്ടും ലോഗിന്‍ ചെയ്യാം.

പഴശ്ശി ദിനാചരണം 30 ന്

പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി പഴശ്ശി മ്യൂസിയത്തില്‍ നവംബര്‍ 30 ന് രാവിലെ 9.30 ന് പഴശ്ശി ദിനാചരണവും സ്മൃതി സദസ് സെമിനാറും സംഘടിപ്പിക്കുന്നു. രാവിലെ 8.30 ന് ചൂട്ടക്കടവ് ടിപ്പുസുല്‍ത്താന്റെ മരുന്നറ പരിസരത്ത് നിന്നും പഴശ്ശിക്കുടീരത്തേക്ക് സ്മൃതി യാത്ര ആരംഭിക്കും. തുടര്‍ന്ന് രാവിലെ 9.30ന് നടക്കുന്ന പഴശ്ശി അനുസ്മരണ സമ്മേളനം എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രന്‍ കണ്ടാമല ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.സുരേഷ് ബാബു അധ്യക്ഷനാവുന്ന പരിപാടിയില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ചരിത്രക്കാരന്‍ ഡോ. പി. ജെ വിന്‍സെന്റ്, കണ്ണൂര്‍ സര്‍വകലാശാല ബി.എഡ് സെന്റര്‍ കോഴ്‌സ് ഡയറക്ടര്‍ എം.പി അനില്‍, മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ തോമസ് മോണോത്ത്, മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.സി തോമസ്, ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷൈമ ടി ബെന്നി, പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് അസോസിയേറ്റ് പ്രൊഫ. ജോഷി മാത്യു, മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ്, നീതു വിന്‍സെന്റ് എന്നിവര്‍ പങ്കെടുക്കും.

പ്രദര്‍ശന വിപണന മേള സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 25 മുതല്‍ ജനുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന നടവയല്‍ ഫെസ്റ്റില്‍ വ്യാവസായിക ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ ജില്ലയിലെ എം.എസ്.എം.ഇ സംരംഭകരുടെ തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണനത്തിന് വ്യവസായിക പവലിയന്‍ സജ്ജമാക്കുന്നു. ജില്ലയില്‍ ആരംഭിച്ചിട്ടുള്ള ഇയര്‍ ഓഫ് എന്റര്‍പ്രൊസസ് സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. പ്രദര്‍ശന നഗരിയില്‍ സജ്ജമാക്കുന്ന സ്റ്റാളുകളില്‍ ഹരിതമാനദണ്ഡങ്ങള്‍ പാലിക്കണം. സ്റ്റാള്‍ ആവശ്യമുള്ളവര്‍ ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് (7034610933), വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ് (9846363992), ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ (04936 202485) ബന്ധപ്പെടാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *