പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടും -കെ.കെ.അഹമ്മദ് ഹാജി
കെല്ലൂർ:വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് ജില്ലാ യു.ഡി.എഫ്.ചെയർമനും,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കെ.കെ.അഹമ്മദ് ഹാജി.നാടിന്റെ വികസനത്തിനും,ജനങ്ങളുടെ ക്ഷേമത്തിനും യു.ഡി.എഫ് അധികാരത്തിൽ വരേണ്ടതുണ്ടന്ന് കെല്ലൂരിൽ പഞ്ചായത്ത് യു.ഡി.എഫ്.സ്ഥാനാർഥികളുടെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.കെ.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.പാലാടൻ കണ്ടി മമ്മൂട്ടി സ്വാഗതം പറഞ്ഞു.വി.ആസ്സയ്നർ ഹാജി,ദയരോത് അബ്ദുള്ള, കെ.സി.അസീസ്,കൊച്ചിഹമീദ്,വി.അബ്ദുള്ള ഹാജി, പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,ഉസ്മാൻ പള്ളിയാൽ,ഷാജി ജേകബ്,ടി.കെ.മമ്മൂട്ടി,സി.പി.മൊയ്‌ദു ഹാജി,കെ.കെ.സി.റഫീഖ്,ഈ.വി.സിദീഖ്,കെ.കെ.സി.മൈമൂന,ശറഫു മാഡംബള്ളി,സി.സി.അബ്ദുള്ള,പി.കെ.ഉസ്മാൻ,എ.കെ.നാസർ,കെ.സി.സലീം,തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.





Leave a Reply