July 22, 2026

നീർവാരത്തെ കാട്ടാന ആക്രമണം: പരിക്കേറ്റ യുവാവിന് ചികിത്സ ഉറപ്പാക്കി; ഫെൻസിങ് ഡിസംബറിൽ പൂർത്തിയാക്കും – ഡിഎഫ്ഒ

0
IMG_20251202_131046
By ന്യൂസ് വയനാട് ബ്യൂറോ

നീർവാരം :കാട്ടാനയുടെ ആക്രമണത്തിൽ സത്യജ്യോതി എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ നീർവാരം കുരിശുകവല ജംഗ്ഷൻ ഉപരോധിച്ചു. കാട്ടാനശല്യത്തിന് ഉടൻ പരിഹാരം ആവശ്യപ്പെട്ടായിരുന്നു ഉപരോധം. തുടർന്ന്, പ്രതിഷേധമറിയിക്കാൻ സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത്ത് കെ. രാമനെ കണ്ട സി.പി.എം. നേതാക്കൾക്ക് അദ്ദേഹം ഉറപ്പുകൾ നൽകി. പരിക്കേറ്റ യുവാവിന് സൗജന്യ ചികിത്സയും മതിയായ നഷ്ടപരിഹാരവും വനംവകുപ്പ് ഉറപ്പാക്കുമെന്നും, പ്രദേശത്ത് താൽക്കാലിക വാച്ചർമാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും, നടന്നുകൊണ്ടിരിക്കുന്ന ഫെൻസിങ് പ്രവർത്തികൾ ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്നും, കാട്ടാന തകർത്ത ഫെൻസിങ് പുനർനിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡി.എഫ്.ഒ. അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *