May 15, 2026

സൈക്ലിങ്ങിൽ മികച്ച നേട്ടവുമായി വയനാട്ടുകാരി നിയ സെബാസ്റ്റ്യൻ

0
IMG_20251203_173732
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ:രാജസ്ഥാനിൽ നടന്ന ഖേ ലോ- ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ സൈക്ലിങ്ങിൽ മികച്ച നേട്ടവുമായി വയനാട്ടുകാരി നിയ സെബാസ്റ്റ്യൻ . സ്പ്രിൻ്റ്, കെറിൻ , ടീം സ്പ്രിൻ്റ് വിഭാഗങ്ങളിൽ സ്വർണ മെഡൽ നേടിയിരിക്കുകയാണു നിയ. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ഏഷ്യൻ ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ടീം സ്പ്രിൻ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ചൈനയിൽ നടന്ന സൈക്ലിങ് ലോക കപ്പിലെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ആറാം സ്ഥാനവും നേടിയിട്ടുണ്ട്. നിലവിൽ ഗുരുനാനാക്ക് യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള ജലന്തറിലെ മഹിളാ മഹാ വിദ്യാലയ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് നിയ സെബാസ്റ്റ്യൻ. വയനാട് വെങ്ങപ്പള്ളിയിൽ സെബാസ്റ്റ്യൻ്റെയും സിനിയുടെയും മകളാണ് നിയ. സഹോദരി: ലിയ. നിയയുട മികച്ച നേട്ടത്തെ വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷൻ അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *