ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
മീനങ്ങാടി: ജാക്കോബൈറ്റ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽദോ മോർ ബസേലിയോസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു .വിവിധ വകുപ്പുകളിൽ നിന്നും നാൽപ്പതോളം വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ എൽദോ മോർ ബസേലിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി സി റോയ് സ്വാഗതം ആശംസിക്കുകയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫസർ പി.സുശാന്ത് ബിരുദദാന പ്രഭാഷണം നടത്തുകയും ചെയ്തു. ജെക്സ് സെക്രട്ടറി പ്രൊഫസർ കെ. പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ പ്രൊഫസർ സോബിൻ വർഗീസ്, ജെക്സ് ട്രഷറർ സിജോ മാത്യു എന്നിവർ ചടങ്ങിന് ആശംസ അറിയിച്ച് സംസാരിച്ചു. ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ എൽദോ മോർ ബസേലിയോസ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ ജാഥയുടെ പതാക വയനാട് ജില്ലാ എക്സൈസ് കമ്മീഷണർ എ ജെ ഷാജി വിദ്യാർത്ഥി പ്രതിനിധി സാധന ടി കെ. ക്ക് കൈമാറുകയും ഫ്ലാഷ് മോബ് ന് തുടക്കം കുറിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ അക്കാഡമിക് കോഡിനേറ്റർ അനൂ കെ ബി നന്ദി പ്രകാശിപ്പിച്ചു.





Leave a Reply