ജില്ലാ പഞ്ചായത്ത്; കോൺഗ്രസ് വഴക്ക് മുതലെടുത്ത് മുള്ളൻകൊല്ലി പിടിക്കാൻ ഇടത് ശ്രമം
Oplus_131072
പുൽപള്ളി: കാലാകാലം യു ഡി എഫ് കോട്ടയായ മുള്ളൻകൊല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷൻ പിടിച്ചെടുക്കുവാൻ എൽ ഡി എഫ് തീവ്ര ശ്രമം.
ഇതുവരെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലെല്ലാം മുള്ളൻകൊല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷൻ കോൺഗ്രസിനൻറെ കുത്തകയായിരുന്നു.
പട്ടികവർഗ ജനറൽ സംവരണ ഡിവിഷനിൽ ഇത്തവണ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ യു.ഡി.എഫിന് വേണ്ടിയും കേരളാ കോൺഗ്രസ് എം ലെ കെ.പി. സൂര്യമോൾ എൽ.ഡി.എഫിവേണ്ടിയും സ്ഥാനാർത്ഥികളാണ്. ബി.ജെ. പിക്ക് വേണ്ടി മുകുന്ദൻ പള്ളിയറയാണ് രംഗത്ത്.സ്വതന്ത്രനായി ചന്തുണ്ണിയും രംഗത്തുണ്ട്.
കോൺഗ്രസിനകത്തെ ഗ്രൂപ്പ് വഴക്ക് ഉൾപ്പടെയുള്ള വിഷയങ്ങൾ ഇത്തവണ അതിന് മാറ്റം വരുമോ എന്നാണ് വോട്ടർമാരടക്കം ഉറ്റുനോക്കുന്നത്. മുള്ളൻകൊല്ലിയിൽ കോൺഗ്രസിനുള്ളിൽ നടന്ന പടല പിണക്കങ്ങളും വാർഡ് മെംബർ ജോസ് നെല്ലേടത്തിെൻ്റ ആത്മഹത്യയുമെല്ലാം തെരഞ്ഞുടുപ്പിൽ എൽ.ഡി.എഫ് ചർച്ചയാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിലെ ബീന ജോസാണ് വിജയിച്ചത്. വന്യജീവി ശല്യവും വരൾച്ചാ ബാധിത മേഖലയിൽ കാർഷിക രംഗത്തുണ്ടായ തകർച്ചയും റോഡ് വികസന വുമെല്ലാമാണ് പ്രധാന ചർച്ചാ വിഷയങ്ങൾ.
യു.ഡി.എഫ് ലെ ഗിരിജാ കൃഷ്ണൻ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സൂര്യമോൾ ആദ്യമായാണ് മത്സര രംഗത്ത് വരുന്നത്. നാല് ബ്ലോക്ക് ഡിവിഷനുകളിലായി 30 വാർഡുകളാണ് മുള്ളൻകൊല്ലി ഡിവിഷന് കീഴിലുള്ളത്.





Leave a Reply