July 1, 2026

പേവിഷ നിര്‍മാര്‍ജനം വാക്‌സിനേഷന്‍ കാമ്പയിന്‍ നടത്തി

0
IMG_20251208_153308
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുല്‍പ്പള്ളി: ഊര്‍ജിത പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും ചേര്‍ന്നു നടത്തിയ മെഗാ വാക്‌സിനേഷന്‍ കാമ്പയിനില്‍ വളര്‍ത്തുനായകളും പൂച്ചകളും ഉള്‍പ്പെടെ 1,200 ഓളം ജീവികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. പഞ്ചായത്തിലെ 61 കേന്ദ്രങ്ങളിലാണ് കുത്തിവയ്പ് നടന്നത്.

മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെ സംഘവും വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 25 ഓളം എന്‍എസ്എസ് വൊളന്റിയര്‍മാരും കാമ്പയിനില്‍ പങ്കാളികളായി.പഞ്ചായത്ത് ഓഫീസ് പരിസരത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷീന ദേവസ്യ ഉദ്ഘാടനം ചെയ്തു.

സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.കെ.എസ്. പ്രേമന്‍ അധ്യക്ഷത വഹിച്ചു. ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ബിനോയി ജയിംസ്, എം.ആര്‍. ബിന്ദു, ഡോക്ടര്‍മാരായ ബി. സാഹിദ, ജി.എസ്. ശ്യാം കൃഷ്ണന്‍, എന്‍. ഋഷിക, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരായ സി.ഡി. റോഷ്‌ന, പി.കെ. ബിന്ദു, എം.ആര്‍. ബിന്ദു, ജ്യോതി രാജു, വി.ടി. ഗോപിനാഥ്, ജീവനക്കാരായ പി.എം. ഷമീര്‍, പി.ആര്‍. സന്തോഷ്‌കുമാര്‍, വി.എം. ജോസഫ്, പി.ജെ. മാത്യു, പി.ഇ. ബാബു, ജയ സുരേഷ്, പി.കെ. ദേവരാജന്‍, ടി.എസ്. മനോജ്കുമാര്‍, അഖില്‍ ടി. ഗോപി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *