തിരുനെല്ലിയിൽ എൽഡിഎഫ് നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യു ഡി എഫ് തിരുനെല്ലി പഞ്ചായത്ത് ഭാരവാഹികൾ
തിരുനെല്ലി :തിരുനെല്ലി പഞ്ചായത്തിലെ ഉന്നതികളിൽ മദ്യവും പണവും നൽകി വോട്ട് സ്വാധീനിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ഇന്നലെ രാത്രിയിൽ തോൽപ്പെട്ടിയിലെ ഉന്നതിയിൽ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ കണ്ടെത്തുകയും ഉന്നതിയിൽ പ്രവേശിച്ച സി പി എം പ്രവർത്തകരെ കോളനിയിലേക്കുള്ള പ്രധാന റോഡിൽ നിന്നുള്ള പ്രവേശന കവാടത്തിൽ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു വെക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ അസമയത്ത് ഉന്നതിയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും പോലീസ് ജീപ്പിൽ കയറ്റി ഇരുത്തുകയും ചെയ്തു.എന്നാൽ പിന്നീട് സ്ഥലത്തേക്ക് എത്തിച്ചേർന്ന സിപിഎം പ്രവർത്തകർ സംഘടിച്ച് ജീപ്പിൽനിന്ന് പ്രതികളെ ഇറക്കി കൊണ്ടുപോവുകയും പോലീസിനെതിരെയും യുഡിഎഫ് പ്രവർത്തകർക്കെതിരെയും സംഘർഷത്തിന് മുതിരുകയും ചെയ്തിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ കൂടുതൽ പോലീസ് സന്നാഹത്തിനു മുമ്പിൽവെച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താം എന്ന ഉറപ്പിൻമേൽ യുഡിഎഫ് പ്രവർത്തകർ പിരിഞ്ഞു പോവുകയായിരുന്നു,
എന്നാൽ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തിൽ ഇന്ന് നിയമങ്ങൾ കാറ്റിൽ പറത്തി ഉന്നതിയിലെ ചിലരെ സ്വാധീനിച്ച് യുഡിഎഫിനെതിരെ പ്രകടനം നടത്തിക്കുകയും യുഡിഎഫിന് കരിവാരിത്തേക്കുന്ന ചെയ്യുന്ന പ്രവർത്തിയാണ് സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് ചെയ്യുന്നത് തിരുനെല്ലിയിലെ ഉന്നതികളിൽ ഇടതുപക്ഷത്തിന് തുടർഭരണത്തിനെതിരായ വലിയ ചർച്ചയും വികാരവും ഉയർന്നു വരുന്നത് തിരിച്ചറിഞ്ഞ് സിപിഎം നേതൃത്വത്തിൽ വിറളി പൂണ്ട പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്ന സിപിഎം ജനാധിപത്യ മര്യാദകൾ പാലിക്കുന്നത് നന്നായിരിക്കുമെന്നും അതല്ല എങ്കിൽ തിരുനെല്ലി തിരുത്തുക തന്നെ ചെയ്യും എന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു,. ടിവി ഹാരിസ് ,എ എം നിശാന്ത്, ടി എം സുധാകരൻ സംബന്ധിച്ചു,





Leave a Reply