April 25, 2026

കടുവാ സാനിധ്യം;  സഞ്ചാരപദം നിരീക്ഷിക്കുന്നതിനായി തെർമൽ ഡ്രോണു പയോഗിച്ച് പരിശോധന

0
IMG_20251215_175628
By ന്യൂസ് വയനാട് ബ്യൂറോ

 

 

കണിയാമ്പറ്റ:

നോർത്ത് വയനാട് ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിലെ വെള്ളമുണ്ട സെക്ഷനിൽ പടിക്കംവയൽ മേഖലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷി യിടത്തിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്

 

സഞ്ചാരപദം നിരീക്ഷിക്കുന്നതിനായി തെർമൽ ഡ്രോണു പയോഗിച്ച് പരിശോധന നടത്തി വരുന്നു.

 

മാനന്തവാടി, കൽപ്പറ്റ ആർ.ആർ.ടി സംഘങ്ങൾ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനിടയിൽ തോട്ടത്തിലെ പണിക്കാരനായ ബേബി എന്നയാളെ കാണാനില്ലെന്നത് ആശങ്ക പരത്തിയെങ്കിലും ബേബി സുരക്ഷിതനാണെന്നു കണ്ട ത്തിയതോടെ ആളുകളുടെ ആശങ്ക അകന്നു. കടുവയുടെ സഞ്ചാരപദം സദാ നിരീക്ഷിക്കുന്നതിനായി തെർമൽ ഡ്രോണും മറ്റും ഉപയോഗിച്ചുള്ള പരിശോധന നടത്തി വരുന്നുണ്ട്. കമ്പളക്കാട്, പനമരം പോലീസ് സംഘവും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ മാർഗ നിർദേശ പ്രകാരമുള്ള ടെക്നിക്കൽ കമ്മറ്റി രൂപീകരിക്കാനായുള്ള പ്രൊപ്പോസൽ ഉത്തര മേഖലാ സി.സി.എഫ് മുമ്പാകെ നോർത്ത് വയനാട് ഡി.എഫ്.ഒ നൽകും. മേൽ ടെക്‌നിക്കൽ കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർ ഡൻ തുടർ നടപടികൾ സ്വീകരിക്കുന്നതെന്നും പ്രദേശത്ത് 24 മണിക്കൂറും വനം വകുപ്പ് നിരീക്ഷണമുണ്ടാകുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *