ത്രിതല പഞ്ചായത്ത്: വിജയികളുടെ സംഗമം നാളെ
മാനന്തവാടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽമാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച മുസ്ലിം ലീഗ് പ്രതിനിധികളുടെ സംഗമം നാളെ 10 മണിക്ക് കെല്ലൂർ നാലാം മൈൽ സി.എ. എച്ച് ഓഡിറ്റോറിയത്തിൽ നടത്തും. ഗ്രാമ വാർഡുകളിൽ 41 പേരും, ബ്ലോക്കിൽ അഞ്ചും ജില്ലാ പഞ്ചായത്തിൽ രണ്ടു പേരുമാണ് വിജയം വരിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, ട്രഷറർ പി.കെ.അബുബക്കർ വിന്നേഴ്സ് മീറ്റിൽ പങ്കെടുക്കും.





Leave a Reply