സിദ്ധ എക്സ്പോ സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി:വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സിദ്ധ ദിനാചാരണത്തിന് മുന്നോടിയായി കല്ലൂർ രാജീവ് ഗാന്ധി ട്രൈബൽ
റസിഡൻഷ്യൽ സ്കൂളിൽ സിദ്ധ എക്സ്പോ സംഘടിപ്പിച്ചു. സിദ്ധയിലെ ഔഷധ സസ്യങ്ങൾ, റോ ഡ്രഗ്സ്,പുരാതന താളിയോലകൾ,പുസ്തകങ്ങൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു. ശ്രീ.വിജേഷ് സ്വാഗത പ്രസംഗം നടത്തി. സീനിയർ സൂപ്രണ്ട് ശ്രീ ജോഷിമോൻ ഉത്ഘാടന പ്രസംഗം നടത്തി. ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.





Leave a Reply