കിടപ്പുരോഗികൾക്കായി ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു
പുൽപ്പള്ളി:സേവന സന്നദ്ധ മേഖലയിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പിഡിസി ഗ്രൂപ്പ് പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തിലെ കിടപ്പുരോഗികൾക്കായി ക്രിസ്തുമസ് കേക്ക് വിതരണം നടത്തി. ചടങ്ങ് പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ പ്രഭാകരൻ സെക്കൻഡറി പാലിയേറ്റീവ് പ്രസിഡണ്ട് നാസറിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പാലിയേറ്റിവ് നേഴ്സ് ഷീന ചടങ്ങിന് സ്വാഗതം പറഞ്ഞു. അമലു മോൾ ലിയോ, ഹെഡ് നേഴ്സ് ഷീബ, ഫിസിയോതെറാപ്പിസ്റ്റ് സ്റ്റെഫി എന്നിവർ സംസാരിച്ചു.ഷിംന, ഹിബ, സ്നേഹ, അനു എന്നിവർ നേതൃത്വം നൽകി.





Leave a Reply