ആടിയും പാടിയും പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ക്രിസ്തുമസ് കരോൾ
മാനന്തവാടി :പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ മാനന്തവാടി പട്ടണത്തിലൂടെ ക്രിസ്തുമസ്സ് കരോൾ നടത്തി. ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ കരോൾ ഗാനങ്ങൾ ആലപിച്ച് ക്രിസ്മസ്സ് പപ്പയുടെ നൃത്തച്ചുവടുകളോടെ നഗരത്തിന് ദൃശ്യ വിരുന്നൊരുക്കിയായിരുന്നു ക്രിസ്തുമസ്സ് കരോൾ. ക്രിസ്തുമസ് പുതുവസര ആശംസാകാർഡുകൾ വിതരണം ചെയ്യുകയും തുടർന്ന് ഗ്രന്ഥാലയത്തിൽ ക്രിസ്മസ്സ് കേക്കും വിതരണം ചെയ്തു. ഫാദർ ജോമോൻ ക്രിസ്മസ്സ് സന്ദേശം നൽകിയ കരോളിന് നീതുവിൻസെൻ്റ്, ഷാജൻ ജോസ്, വിനോദ് കുമാർ എസ്. ജെ, അയൂബ് എ, പ്രസാദ് വികെ, തോമസ് സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply