അന്താരാഷ്ട്രാ മെഡിറ്റേഷൻ ദിനം ആചരിച്ചു
പനമരം : അന്താരാഷ്ട്ര മെഡിറ്റേഷൻ ദിനാചരണം ശൂന്യ ഇന്റർ നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പനമരം എം ഡി ലിങ്ഷി ഹെൽത്ത് കെയറിൽ ആചരിച്ചു.ലോക പ്രശസ്ഥ പ്ലാസ്റ്റിക് സർജറി വിദഗ്ദ്ധനും ( ബിയോണ്ട് മോഡേൺ മെഡിസിൻ ഗ്രന്ഥ കാരനു മായ ഡോ: ഈപ്പൻ കോശി ഉദ്ഘാടനം ചെയ്തു. രോഗങ്ങൾ പെരുകി വരുന്ന ഇക്കാലത്ത് പ്രതിരോധവും കരുതലും ശ്രദ്ധയുമാണ് വളർത്തിയെടുക്കേണ്ടതെന്നും , വ്യക്തികളുടെ ആരോഗ്യം സം രക്ഷിക്കുന്നതിലൂടെ അത് കുടുംബത്തിലും സമൂഹത്തിലേക്കും അതിന്റെ മാറ്റങ്ങൾ പ്രകടമാകും മരുന്നുകൾ ഉണ്ടാക്കുന്ന പാ ർഷ ഫലങ്ങളെ കുറിച്ചും ശ്രദ്ധ ആവശ്യമാണ് എന്നും യോഗയും ശുന്യ യയും മെഡിറ്റേഷനും പോലുള്ള വ്യായാമ മുറകൾ എല്ലാ തലങ്ങളിലും എത്തിക്കാൻ സമൂഹം ഉണർന്നു പ്രവത്തിക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു .കെ സുലൈമാൻ ഹാജി യുടെ അ ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഇന്റെർ നാഷണൽ ശുന്യ മെഡിറ്റേഷൻ പരിശീലകൻ ഡോ: ജനാർദ്ധാനൻ മുഖ്യ പ്രഭാഷണം നടത്തി അഡ്വ : എൻ കെ വർഗീസ് , നാസർ ബീരാളി, മുരളി എംബ്രാന്തിരി എന്നിവർ സംസാരിച്ചു മുജീബ് റഹ്മാൻ കെ കെ സ്വാഗതവും ഷെഫീന അസീസ് നന്ദിയും പറഞ്ഞു.





Leave a Reply