ഭക്ഷ്യ കമ്മീഷന്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തി
കൽപ്പറ്റ: ജില്ലയില്‍ സന്ദര്‍ശനം നടത്തിയ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി രമേശന്‍ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഭക്ഷ്യഭദ്രത നിയമം, ഐ.സി.ഡി.എസുമായി ബന്ധപ്പെട്ട് ഭക്ഷ്യവിതരണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ക്ലാസുകളില്‍ വിശദീകരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാരും തുടര്‍ന്ന് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയിലെ പ്രധാനാധ്യാപകര്‍ക്കും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍ക്കുമായി നാളെ ബോധവത്കരണ ക്ലാസ് നടക്കും.





Leave a Reply