April 25, 2026

വയനാട് ജില്ലാ പഞ്ചായത്ത്: ചന്ദ്രിക കൃഷ്ണന്‍ പ്രസിഡന്റാകും

0
IMG_20251224_192105
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണകാലയളവിലെ ആദ്യ പകുതിയില്‍ കോണ്‍ഗ്രസിലെ ചന്ദ്രിക കൃഷ്ണന്‍ പ്രസിഡന്റാകും. ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് ചന്ദ്രികയെ പ്രസിഡന്റാക്കാന്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ വൈത്തിരി ഡിവിഷന്‍ പ്രതിനിധിയാണ് മുട്ടില്‍ സ്വദേശിനിയായ ചന്ദ്രിക. കാലാവധി പൂര്‍ത്തിയായ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷയും കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമാണ് അവര്‍.

വനിതയ്ക്ക് സംവരണം ചെയ്തതാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം. ഗിരിജ കൃഷ്ണന്‍(മുള്ളന്‍കൊല്ലി), ഷീജ സതീഷ്(നൂല്‍പ്പുഴ), ജിനി തോമസ്(അമ്പലവയല്‍) എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കു വന്നിരുന്നു. 27നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *