April 27, 2026

ചെല്ലങ്കോട് കരിയാത്തൻ കാവിലെ മോഷണം; മുഖ്യപ്രതിയെ പാളയത്ത് നിന്ന് പിടികൂടി 

0
IMG_20251226_102324
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ മുഖ്യപ്രതിയെ പിടികൂടി മേപ്പാടി പോലീസ്. സംഭവ ശേഷം രണ്ടുമാസമായി ഒളിവിലായിരുന്ന കോഴിക്കോട്, ഗുരുവായൂരപ്പൻ കോളേജ്, എടക്കാട്ട് പറമ്പ് മേത്തൽ വീട്ടിൽ, അക്ഷയ് കുമാർ(22)നെയാണ് പോലീസ് നിരന്തര അന്വേഷണത്തിനൊടുവിൽ വലയിലാക്കിയത്. മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് സിറ്റി സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബുധനാഴ്ച പാളയം മാർക്കറ്റിൽ വെച്ച് ഇയാളെ പിടികൂടിയത്. ഇയാൾ മോഷണം, എൻ.ഡി.പി.എസ് എന്നീ കുറ്റങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ പത്തോളം കേസുകളിൽ പ്രതിയാണ്.

27.10.2025, 28.10.2025 തീയതിക്കുള്ളിലാണ് വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന ഇവർ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന 3000 രൂപ വിലയുള്ള രണ്ട് ആംപ്ളിഫയറും, ക്ഷേത്ര പരിസരത്തുള്ള നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് 5000 രൂപയുമാണ് മോഷ്ടിച്ചത്. മോഷണം നടത്തി മുങ്ങുന്നതിനിടെ കോഴിക്കോട് സ്വദേശികളായ പെരുമണ്ണ, കട്ടക്കളത്തിൽ വീട്ടിൽ കെ. മുഹമ്മദ് സിനാൻ(20), പറമ്പിൽ ബസാർ, മഹൽ വീട്ടിൽ റിഫാൻ (20), എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയും 28ന് പുലർച്ചെ തന്നെ കൽപ്പറ്റ ടൗണിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. അക്ഷയ് കുമാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറിനുള്ളിൽ നിന്ന് മോഷണ മുതലുകളായ പണവും ആമ്പ്ലിഫയറും കണ്ടെടുത്തു.

എസ്.ഐ രജിത്ത്, സിവിൽ പോലിസ് ഓഫീസർമാരായ കെ. റഷീദ്, ഷിജു, ഇ.ബി. രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *