എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.ജെ. ഷാജി ഇന്ന് വിരമിക്കും.
കല്‍പ്പറ്റ: വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.ജെ. ഷാജി ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും.34 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് ശേഷമാണ് മീനങ്ങാടി സ്വദേശിയായ ഷാജി വിരമിക്കുന്നത്.മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അര്‍ഹനായിട്ടുണ്ട്.
വിമുക്തി മാനേജര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികെയാണ് പ്രമോഷനിലൂടെ വയനാട് എക്സൈസ് വകുപ്പിന്റെ ജില്ലാ മേധാവിയായി ചുമതലയേറ്റത്.
വയനാട് വിമുക്തി മിഷനെ പൊതുജനമധ്യത്തിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന സംഭാവന നല്‍കിയിട്ടുണ്ട്. .





Leave a Reply