കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ട്രഷറി ധർണ്ണ നടത്തി
മാനന്തവാടി :കേരള സർക്കാർ നടപ്പിലാക്കിയ മെഡിസെപ്പ് രണ്ടാം ഘട്ട പദ്ധതിയിലെ അപാകത പരിഹരിക്കുക. വർധിപ്പിച്ച പ്രീമിയം ഒഴിവാക്കുക ,ഓപ്ഷൻ അനുവദിക്കുക , ഡി .ആർ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ (കെ.എസ് എസ് പി എ) മാനന്തവാടി നിയോജകമണ്ഡത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും മാനന്തവാടി ട്രഷറിക്കുമുമ്പിൽ ധർണ്ണയും നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിനചന്ദ്രൻ പി കെ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇ.ടി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡല സെക്രട്ടറി വി.പി പ്രേംദാസ് സ്വാഗതം പറഞ്ഞു .പ്രസിഡൻ്റ് പോൾ പി ചെറിയാൻ അധ്യക്ഷതവഹിച്ചു.





Leave a Reply