May 20, 2026

നവകേരളം സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാമിന് ജില്ലയില്‍ തുടക്കമായി

0
IMG_20260101_184855
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :ഭാവി വികസനത്തിന്റെ നയരൂപീകരണത്തിന് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ സ്വരൂപണം നടത്തുന്നതിനായി സംഘടിപ്പിക്കുന്ന നവകേരളം സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു. 2031 ഓടെ സംസ്ഥാനത്ത് നടപ്പാക്കേണ്ട വികസന നയരൂപീകരണമാണ് വികസന ക്ഷേമ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാമിലൂടെ ജില്ലയിലെ മുഴുവന്‍ ആളുകളെയും വളണ്ടിയര്‍മാര്‍ വീടുകളിലെത്തി നേരില്‍ കണ്ട് വികസന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്നും എല്ലാവരും വികസന ക്ഷേമ പരിപാടിയില്‍ വികസന ആശയങ്ങള്‍ പങ്കുവെക്കണമെന്നും മന്ത്രി പറഞ്ഞു.

 

മാനന്തവാടി നഗരസഭയിലെ പുതിയിടം വാര്‍ഡിലെ സംരംഭകന്‍ അജയ് തോമസിന്റെ സ്ഥാപനത്തില്‍ നിന്നും വികസന ആശയത്തിന് തുടക്കമിട്ടു. എടവക ഗ്രാമപഞ്ചായത്തിലെ വികസന ക്ഷേമ പരിപാടി പത്മശ്രീ ചെറുവയല്‍ രാമന്റെ വീട്ടില്‍ നിന്ന് ആരംഭിച്ചു. വളണ്ടിയര്‍മാരായ വസന്ത, സുരേന്ദ്രന്‍, ടിന്റോ ഷാജി, ജിജി രവീന്ദ്രന്‍ എന്നിവര്‍ വിവര ശേഖരണത്തിന് നേതൃത്വം നല്‍കി. മാനന്തവാടിയില്‍ നടന്ന ജില്ലാതല പരിപാടിയില്‍ നവകേരളം കോ-ഓര്‍ഡിനേറ്ററും സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാം ജില്ലാ നിര്‍വഹണ സമിതി അംഗവുമായ ഇ. സുരേഷ് ബാബു, മാനന്തവാടി മണ്ഡലം ചാര്‍ജ്ജ് ഓഫീസര്‍ സി സുധീര്‍, ഇൻഫര്‍മേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ. സുമ, വാര്‍ഡ് കൗണ്‍സിലര്‍ വി.പി സബിത, കില റിസോഴ്‌സ്‌പേഴ്‌സണ്‍മാരായ പി.ടി ബിജു, അജയ്, കില തീ-മാറ്റിക് വിദഗ്ധ അതുല്യ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *