റീജിയണല്‍ സണ്‍ഡേ സ്കൂള്‍ ട്രെയിനിംഗ് ക്യാമ്പ് ഇന്നും നാളെയും
സുല്‍ത്താന്‍ ബത്തേരി: മലബാര്‍, കൊച്ചിന്, മധ്യകേരള, കൊല്ലം-കൊട്ടാരക്കര, ഈസ്റ്റ് കേരള മഹാ ഇടവകകള്‍ സംയുക്തമായി നടത്തുന്ന റീജിയണല്‍ സണ്‍ഡേ സ്കൂള്‍ ട്രെയിനിംഗ് ക്യാമ്പ് ഇന്നും നാളെയും ചെട്ടിമൂല എബിഎസ് റസിഡന്‍സിയില്‍ നടക്കും. ഓരോ മഹാ ഇടവകയില്‍നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കാണ് പരിശീലനം. ഇന്നു രാവിലെ 10ന് മലബാര്‍ മഹാ ഇടവക ബിഷപ് ഡോ.റോയ്സ് മനോജ് വിക്ടര്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം-കൊട്ടാരക്കര ബിഷപ് ജോസ് ജോര്‍ജ് അധ്യക്ഷത വഹിക്കും. വിവിധ മഹാ ഇടവക ജനറല്‍ സെക്രട്ടറിമാര്‍, യുവജന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. ക്യാമ്പിന് ഒരുക്കം പൂര്‍ത്തിയായതായി മലബാര്‍ മഹാ ഇടവക ട്രഷറര്‍ സി.കെ. ഷൈന്‍, ക്ലര്‍ജി സെക്രട്ടറി ഫാ.ജേക്കബ് ഡാനിയല്‍, ലേ സെക്രട്ടറി കെന്നറ്റ് ലാസര്‍, സണ്‍ഡേ സ്കൂള്‍ ജനറല്‍ സെക്രട്ടറി ഫാ.കോശി ജോര്‍ജ്, ഫാ. സുനില്‍ ഇടച്ചേരി, ഫാ.സാം പ്രകാശ്, ഫാ.ബിബിന്‍, എന്‍.എ. ബില്ലി ഗ്രഹാം, ജേക്കബ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.





Leave a Reply