വിവേകമുള്ള പുതുതലമുറ കെട്ടിപ്പടുക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്ക് നിര്‍ണായകം: ബിഷപ് ഡോ.റോയിസ് മനോജ് വിക്ടര്‍
സുല്‍ത്താന്‍ ബത്തേരി: വിവേകമുള്ളതും സമാധാനകാംക്ഷികളുമായ പുതുതലമുറ കെട്ടിപ്പടുക്കുന്നതില്‍
വിദ്യാര്‍ഥികളുടെ പങ്ക് നിര്‍ണായകമാണെന്ന് മലബാര്‍ മഹായിടവക ബിഷപ് ഡോ.റോയിസ് മനോജ് വിക്ടര്‍. ചെട്ടിമൂല എബിഎസ് റസിഡന്‍സിയില്‍ സിഎസ്‌ഐ മലബാര്‍, കൊച്ചിന്‍, മധ്യകേരള, കൊല്ലം-കൊട്ടാരക്കര, ഈസ്റ്റ് കേരള മഹാ ഇടവകകള്‍ സംയുക്തമായി നടത്തുന്ന ദ്വിദിന റീജിയണല്‍ സണ്‍ഡേ സ്‌കൂള്‍ ട്രെയിനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ,സാം പ്രകാശ് അധ്യക്ഷത വഹിച്ചു. ഫാ.കോശി ജോര്‍ജ്, ഫാ. ജോബി ബേബി, ഫാ.ടി.ഐ. ജയിംസ്, ഫാ.തോമസ് പുതുപ്പറമ്പില്‍, എന്‍.എ. ബില്ലിഗ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ഓരോ മഹാഇടവകയില്‍നിന്നു തെരഞ്ഞെടുത്ത അധ്യാപക പ്രതിനിധികള്‍ക്കാണ് ക്യാമ്പ്.





Leave a Reply