June 10, 2026

തൊഴിലുറപ്പ് പദ്ധതി ഭേദഗതി: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

0
IMG-20260102-WA0127
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.ലയണല്‍ മാത്യു ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെ അടിമവത്കരിക്കാനുള്ള ആര്‍ എസ്എസ് പദ്ധതിയാണ് മഹാത്മാവിന്റെ പേര് പോലും തൊഴിലുറപ്പ് പദ്ധതിയില്‍നിന്നു ഒഴിവാക്കിയതിലൂടെ

ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, ജില്ലാ ഭാരവാഹികളായ അനീഷ് റാട്ടക്കുണ്ട്, ബിന്‍ഷാദ് കെ. ബഷീര്‍, മുത്ത് പഞ്ചാര, ഷാഫി പുല്‍പ്പാറ, ബ്ലോക്ക് പ്രസിഡന്റുമാരായ ഡിന്റോ ജോസ്, അസീസ് വാളാട് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഫെബിന്‍, ആഷിഖ് വൈത്തിരി, നിഖില്‍ തോമസ്, ഹര്‍ഷല്‍ തോമാട്ടുചാല്‍, അതുല്‍ തോമസ്, മുബാരിഷ് അയ്യാര്‍, ശ്രീലാല്‍ തോവരിമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *