May 20, 2026

ക്രൈസ്തവർക്ക് എതിരെയുള്ള അക്രമം അവസാനിപ്പിക്കുക: കെ.സി.വൈ.എം മാനന്തവാടി രൂപത

0
IMG_20260102_195920
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

ദ്വാരക: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ 31-മത് വാർഷിക സെനറ്റ് സമ്മേളനം ദ്വാരക പാസ്റ്റർ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. മാനന്തവാടി രൂപത വികാരി ജനറൽ പോൾ മുണ്ടോളിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബിബിൻ പീലാപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെനറ്റ് അംഗം അമൽഡ തൂപ്പുങ്കര പ്രമേയം അവതരിപ്പിച്ചു. വർധിച്ച് വരുന്ന ക്രൈസ്തവർക്ക് എതിരെയുള്ള അക്രമണത്തെ അപലപിച്ചുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപത വാർഷിക സെനറ്റ് പ്രമേയം പാസാക്കി.

 

സെനറ്റിൽ മേഖലാ രൂപത റിപ്പോർട്ട് അവതരണവും സംഘടനാതല ചർച്ചകളും നടന്നു. സംസ്ഥാന കലാ സാഹിത്യ മത്സര വിജയികൾക്കും രൂപതയിലെ വിവിധ മത്സരങ്ങളിലെ വിജയികൾക്കും സമ്മാന ദാനവും നടത്തി.

 

2016 മുതൽ കെ.സി.വൈ.എം മാനന്തവാടി രൂപത സമിതിയിൽ വിവിധങ്ങളായ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുകയും, യുവ ഹൃദയങ്ങളിൽ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്ത മലയോര നായകൻ ജിഷിൻ മുണ്ടക്കതടത്തിലിനെ ആദരിച്ചു. 2026 പ്രവർത്തന വർഷത്തിലെ രൂപത പ്രസിഡന്റായി നിഖിൽ ചൂടിയാംക്കലും ജനറൽ സെക്രട്ടറിയായി റോബിൻ വടക്കേക്കരയും തിരഞ്ഞെടുക്കപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *