കേരള മുസ്ലിം ജമാഅത് കേരള യാത്ര നഗരിയിൽ പതാക ഉയർന്നു
കൽപ്പറ്റ: മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നായകത്വത്തിൽ നടക്കുന്ന കേരള മുസ്ലീം ജമാഅത് കേരള യാത്രയുടെ ജില്ലാ സ്വീകരണ കേന്ദ്രമായ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ നഗറിൽ പതാക ഉയർന്നു. ചേലോട് മഖാം സിയാറത്തോടെ നേതാക്കളും പ്രവർത്തകരും ചേർന്ന് ആനയിച്ച പതാക ജാഥ നഗരിയിൽ സമാപിച്ചു. പതാക ഉയർത്തൽ കർമത്തിന്
സയ്യിദ് ത്വാഹിർ തുറാബ് കൽപ്പറ്റ നേതൃത്വം നൽകി .കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കെ ഓ അഹമ്മദ് കുട്ടി ബാഖവി സ്വാഗത സംഘം ഭാരവാഹികളായ കെ കെ മുഹമ്മദലി ഫൈസി കെ എസ് മുഹമ്മദ് സഖാഫി മുഹമ്മദ് ബാഖവി ഇ പി അബ്ദുള്ള സഖാഫി ബഷീർ സഅദി ലത്തീഫ് സി ടി റഷാദ് ബുഖാരി സംബന്ധിച്ചു.





Leave a Reply