അഞ്ചു പേർക്ക് അവയവങ്ങൾ നൽകിയ വിപിൻ
കല്‍പ്പറ്റ: കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം അന്തരിച്ച കല്‍പ്പറ്റ വൈറ്റ് ഹൗസ് ട്രേഡേഴ്സ് ഉടമ പുത്തൂര്‍വയല്‍ നെല്ലിക്കുന്നേല്‍ വിപിന്‍ ജോയിയുടെ(41)സംസ്കാരം ഇന്ന് കുന്നേരം നാലിന് കല്‍പ്പറ്റ ഡി പോള്‍ പള്ളി സെമിത്തേരിയില്‍ നടത്തും. സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം മൂന്നിന് വീട്ടില്‍ ആരംഭിക്കും.
നേത്രങ്ങള്‍, കരള്‍, കിഡ്നി, ഹൃദയം എന്നിവ ദാനം ചെയ്താണ് വിപിന്‍ മണ്ണിലേക്ക് മടങ്ങുന്നത്. സഹോദരന് നവീന്‍ ജോയിയാണ് അവയവദാനത്തിനു സമ്മതപത്രം നല്‍കിയത്. ദാനപ്രക്രിയ പൂര്‍ത്തിയാക്കി ഇന്ന്പുലര്‍ച്ചെയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്.
പരേതനായ പുത്തൂര്‍വയല്‍ എന്‍.ഡി. ജോയിയുടെയും(കൊളവയല്‍ ട്രേഡേഴ്സ്, കല്‍പ്പറ്റ) ആനീസ് മലാനയുടെയും മകനാണ് വിപിന്‍. ഭാര്യ വീണയും നിധാന്‍, നിധാനിയ, നിധിയ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.





Leave a Reply