മദ്യലഹരിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സുഹൃത്ത് റിമാൻഡിൽ
മാനന്തവാടി: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി റിമാൻഡിൽ . മാനന്തവാടി പിലാക്കാവ് വടക്കേടത്തില്‍ വീട്ടില്‍ ബിജു(54) വിനെയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാന്‍ഡ് ചെയ്തത്.
ബിജുവിൻ്റെ സുഹൃത്ത് കോഴിക്കോട് വളയം സ്വദേശി രജീഷി എന്നകുട്ടായിക്കാണ്.വെട്ടേറ്റത്. ഇന്നലെ രാത്രി പിലാക്കാവ് അടിവാരത്തായിരുന്നു സംഭവം. മദ്യപിച്ചശേഷം പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലുമെത്തിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജീഷിനു സാരമായി പരിക്കേറ്റിട്ടുണ്ട്. ബിജുതന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. രക്തം വാര്‍ന്ന് അവശനിലയിലായിരുന്ന രജീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സാര്‍ഥം കോഴിക്കോടേക്ക് മാറ്റുകയായിരുന്നു
മാനന്തവാടി ഇന്‍സ്‌പെക്ടര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. റഫീഖാണ് ബിജുവിനെ അറസ്റ്റു ചെയ്തത്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
മാനന്തവാടി എസ്‌ഐ എം.സി. പവനന്‍, എഎസ്‌ഐമാരായ കെ.ജെ. ഷമ്മി, റോയ്‌സണ്‍ ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.കെ. വിപിന്‍, എ.ആര്‍. സുരാജ് എന്നിവരും കേസന്വഷണത്തില്‍ പങ്കെടുത്തു.





Leave a Reply