വി.ജി. പ്രേംനാഥിന് അത്തിമൂലയില്‍ സ്വീകരണം നല്‍കി
പൊഴുതന: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2025ലെ ഡോ.അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് നടിയ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.ജി. പ്രേംനാഥിന് അത്തിമൂലയില്‍ മഹാത്മാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍മാരായ സുബൈദ പരീദ്, ഗിരിജ ടീച്ചര്‍, സാമൂഹിക പ്രവര്‍ത്തകന്‍ പി.എ. റഷീദ്, മഹാത്മാ സാംസ്‌കാരിക വേദി പ്രസിഡന്റ് കെ.പി. ജോണ്‍, എം.എം. ജോസ്, സലിം പിച്ചന്‍, അംബേദ്കര്‍ കുടുംബശ്രീ സെക്രട്ടറി സിന്ധു സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
അംബേദ്കര്‍ ചിന്തകളെ സാധാരണക്കാരിലേക്ക് പകര്‍ന്നുനല്‍കുന്നതിലും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ-സാംസ്‌കാരിക മുന്നേറ്റത്തിനും നടത്തുന്ന ഇടപെടലുകളാണ് പ്രേംനാഥിനെ ഫെലോഷിപ്പിനു അര്‍ഹനാക്കിയത്.





Leave a Reply