ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇവി എക്സ്പോ: വയനാട്ടില്‍നിന്നു 150 ചെറുകിട വ്യവസായികള്‍ പങ്കെടുക്കും
കല്‍പ്പറ്റ: കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും മെട്രോമാര്‍ട്ടും ചേര്‍ന്ന് 16 മുതല്‍ 18 വരെ കൊച്ചി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ 16 മുതല്‍ 18 വരെ നടത്തുന്ന രണ്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇവി എക്സ്പോയില്‍ വയനാട്ടില്‍നിന്നു 150ല്‍ അധികം ചെറുകിട വ്യവസായികള്‍ പങ്കെടുക്കും. ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.ഡി. സുരേഷ്കുമാര്‍, സെക്രട്ടറി മാത്യു തോമസ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അകരത്ത്, ട്രഷറര്‍ വി. ഉമ്മര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് മുണ്ടക്കല്‍, ടി.ഡി. ജൈനന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ പുത്തന്‍ ഉണര്‍വ് ലക്ഷ്യമിട്ടാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. രാജ്യത്തിനു അകത്തും പുറത്തും നിന്നായി 600 ഓളം വ്യവസായ യൂണിറ്റുകളും 30,000 ഓളം സന്ദര്‍ശകരും ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിടുബി മീറ്റ്, ചര്‍ച്ചകള്‍, സെമിനാറുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ക്ലാസ് എന്നിവ എക്സ്പോയുടെ ഭാഗമാണ്. പങ്കെടുക്കുന്നതിന് ജില്ലയില്‍നിന്നു വാഹന സൗകര്യമുണ്ട്. വിശദവിവരത്തിന് 9747533115, 9447544852 എന്നീ നമ്പറുകളില്‍ വിളിക്കാം.





Leave a Reply