April 30, 2026

ചുണ്ടേല്‍ യൂദാ തദ്ദേവൂസ് ദേവാലയത്തില്‍ പ്രധാന തിരുനാള്‍ 10 മുതല്‍ 12 വരെ

0
IMG-20260106-WA0106
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ചുണ്ടേല്‍ യൂദാ തദ്ദേവൂസ് ദേവാലയത്തില്‍ പ്രധാന തിരുനാള്‍ 10 മുതല്‍ 12 വരെ ആഘോഷിക്കും. ഇതിനു ഒരുക്കം പൂര്‍ത്തിയായതായി വികാരി ഫാ.ജോണ്‍സണ്‍ അവരേവ്, സഹവികാരി ഫാ.നിഷാന്ത് നിമല്‍, ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആന്റണി ഈനാശു, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ വിന്‍സി വില്യംസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തെന്നിന്ത്യയില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ നാമത്തിലുള്ള പ്രഥമ തീര്‍ത്ഥാടന കേന്ദ്രമാണ് ചുണ്ടേലിലേത്. 89-ാം വാര്‍ഷിക തിരുനാള്‍ ഇവിടെ ജനുവരി ഒന്നു മുതല്‍ നടന്നുവരികയാണ്. ദിവ്യകാരുണ്യദിനമായി ആഘോഷിക്കുന്ന ഇന്ന് രാവിലെ 11ന് കോഴിക്കോട് അതിരൂപത ചാന്‍സലര്‍ ഫാ.ഗ്രേഷ്യസ് ടോണി നെവെസിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം 4.30ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കലിനു സ്വീകരണം. അഞ്ചിന് ആര്‍ച്ച് ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം.

എട്ടിന് രാവിലെ 11ന് ഫാ.അജിത്ത് ആന്റണി ഫെര്‍ണാണ്ടസ്, ഫാ.ജെര്‍ലിന്‍ ജോര്‍ജ് കളത്തിപ്പറമ്പില്‍, ഫാ.ലിബിന്‍ ജോസഫ് കോളേരിക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം അഞ്ചിന് റവ.ഡോ.ജോയി പൈനാടത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം.

ഒമ്പതിന് രാവിലെ 11ന് ഫാ.ഫ്രെഡ്ഡിന്‍ ജോസഫിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം അഞ്ചിന് റവ.ഡോ.അലക്‌സ് കളരിക്കലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ പൂപ്പന്തലിലേക്ക് എഴുന്നള്ളിക്കല്‍.

തിരുനാള്‍ ജാഗരദിനമായ 10ന് രാവിലെ 6.45നും ഒമ്പതിനും 11നും ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യഥാക്രമം ഫാ.സനല്‍ ലോറന്‍സ് ഡിസൂസ, ഫാ.ഡാനി ജോസഫ് പടീപ്പറമ്പില്‍, ഫാ.അനില്‍ സാന്റോസ്, ഫാ.ബാബു പാംപ്ലാനി, റവ.ഡോ.മില്‍ട്ടന്‍ ജേക്കബ് നെടുനിലത്ത് എന്നിവര്‍ കാര്‍മികരാകും.

11നു രാവിലെ ആറിനും എട്ടിനും(ഇംഗ്ലീഷില്‍)ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യാഥാക്രമം ഫാ.തോമസ് കപ്പലുമാക്കല്‍, റവ.ഡോ.ഷാനു ഫെര്‍ണണ്ടസ് എന്നിവര്‍ കാര്‍മകത്വം വഹിക്കും. 10.30ന് ഫാ.ആന്റണി ഫ്രാന്‍സിസിന്റെ കാര്‍മികത്വത്തില്‍ സാഘോഷമായ തിരുനാള്‍ ദിവ്യബലി. പ്രസംഗം: റവ.ഡോ.അലോഷ്യസ് കുളങ്ങര. ഉച്ചകഴിഞ്ഞ് മൂന്നിനും 4.30നും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യഥാക്രമം ഫാ.ജൂബി ചാക്കോ, ഫാ.വില്യം രാജന്‍ എന്നിവര്‍ കാര്‍മികരാകും. 6.30ന് ചേലോട് ഭാഗത്തേക്ക് പ്രദക്ഷിണം, അപേക്ഷക്കത്ത് ദഹിപ്പിക്കല്‍, വാഴ്‌വ്.

12ന് രാവിലെ ഏഴിനും 10.30നും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യഥാക്രമം ഫാ.ഷാജന്‍ ജോസഫ്, ഫാ.സെബാസ്റ്റ്യന്‍ കറുകപ്പറമ്പില്‍ എന്നിവര്‍ കാര്‍മികരാകും. വൈകുന്നേരം നാലിന് കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ.ഡെന്നിസ് കറുപ്പശേരിക്കു സ്വീകരണം. തുടര്‍ന്ന് പിതാവിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. പ്രസംഗം: ഫാ.ബെന്നി മണപ്പാട്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *