April 30, 2026

കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) വയനാട് ജില്ലാ സമ്മേളനം നടത്തി

0
IMG_20260106_174503
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ജീവനക്കാരുടെ അവകാശങ്ങൾ കാലതാമസം കൂടാതെ നൽകണമെന്ന് കാംസഫ് വയനാട് ജില്ലാ സമ്മേളനം ആവശ്യപെട്ടു. ജീവനക്കാരുടെ പ്രൊമോഷൻ കൃത്യ സമയം പാലിച്ചു നടത്തണമെന്നും ആവശ്യപെട്ടു. കൽപ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. കാംസഫ് ജില്ലാ പ്രസിഡന്റ് ബീത ഇ ബി അധ്യക്ഷത വഹിച്ചു.കാംസഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബി അനു, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ടി ഡി സുനിൽമോൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി യേറ്റ് മെമ്പർ സുജിത് കുളത്താട സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രജിത്ത് ബാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് ആയി ഡി ബാബു സെക്രട്ടറി പ്രജിത്ത് ബാലൻ എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *