പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാർക്ക് പരിക്ക്
പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ പാപ്പാന്മാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ചുള്ള പട്ടണ പ്രദക്ഷിണം കഴിഞ്ഞ് ക്ഷേത്രവളപ്പിലേക്ക് തിരിച്ചെത്തിയ സമയത്താണ് കൊല്ലത്തുനിന്ന് എത്തിച്ച ആന പെട്ടെന്ന് ഇടഞ്ഞത്. ആനയുടെ അപ്രതീക്ഷിത നീക്കത്തിൽ പാപ്പാന്മാർക്ക് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആന ഇടഞ്ഞത് സ്ഥലത്ത് പരിഭ്രാന്തി പരത്തിയെങ്കിലും അധികം വൈകാതെ തന്നെ ആനയെ തളയ്ക്കാനായത് വലിയ അപകടം ഒഴിവാക്കി.





Leave a Reply