April 30, 2026

വിരബാധയില്ലാത്ത കുട്ടികള്‍ ആരോഗ്യമുള്ള കുട്ടികള്‍: ദേശീയ വിരവിമുക്ത ദിനാചരണം ഉദ്ഘാടനം ചെയ്തു

0
IMG_20260107_091338
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വിരബാധയില്ലാത്ത കുട്ടികള്‍ ആരോഗ്യമുള്ള കുട്ടികള്‍ എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളത്തിന്റെ സഹകരണത്തോടെ ജില്ലയില്‍ ദേശീയ വിരവിമുക്ത ദിനാചരണം നടത്തി. മാനന്തവാടി ഗവ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആന്‍സി മേരി ജേക്കബ് അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ്, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.പി വര്‍ക്കി, ഡിവിഷന്‍ കൗണ്‍സിലര്‍ ഹംസ, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് മജോ ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജോയ് എന്നിവര്‍ സംസാരിച്ചു.

19 വയസ് വരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍, സ്‌കൂളുകള്‍ മുഖേന ആല്‍ബന്‍ഡസോള്‍ വിരനശീകരണ ഗുളിക നല്‍കും. വ്യക്തി ശുചിത്വം, കുടിവെള്ള-ഭക്ഷണ-പരിസര ശുചിത്വം പ്രോത്സാഹിപ്പിക്കാന്‍ ആരോഗ്യ,വിദ്യാഭ്യാസ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചാണ് ദിനാചരണം നടത്തിയത്. വിരനശീകരണ ഗുളികകള്‍ കഴിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12 ന് ഗുളിക നല്‍കും. കുട്ടികള്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ വിരനശീകരണ ഗുളിക – ആല്‍ബന്‍ഡസോള്‍ നല്‍കുന്നത് വിരബാധ ഇല്ലാതാക്കാന്‍ സഹായിക്കും. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭിക്കും. വിരബാധ കുട്ടികളില്‍ പോഷണക്കുറവ്, വിളര്‍ച്ച, ദഹനം, ഉത്സാഹക്കുറവ്, ക്ഷീണം, പഠനക്കുറവ്, വളര്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

 

_*വിരബാധ തടയാന്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍*_

 

* ഭക്ഷണത്തിന് മുമ്പും ശൗചാലയത്തില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക

* തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക

* പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി മാത്രം കഴിക്കുക

* പാദരക്ഷകളില്ലാതെ നടക്കരുത്

* നഖങ്ങള്‍ വെട്ടിയും കൈ ശുദ്ധമായും സൂക്ഷിക്കുക

* ശൗചാലയങ്ങള്‍ വൃത്തിയുള്ളതും ശുചിയായും സൂക്ഷിക്കുക

* കുട്ടികളെ ആരോഗ്യ ശീലങ്ങള്‍ ശീലിപ്പിക്കുക

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *